Kerala
ഇന്ദിര ഗാന്ധി അമ്മയല്ല…… സുരേഷ് ഗോപിയെ തിരുത്തി ബിജെപി നേതാക്കൾ
കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പാർട്ടിയിൽ നിന്നും ഒരു തിരുത്ത്. കേന്ദ്ര മന്ത്രി ആയപ്പോൾ സുരേഷ് ഗോപി ചിലപ്പോൾ ഒക്കെ നടത്തുന്ന പ്രതികരണം പാർട്ടിക്ക് തലവേദന ആയിരുന്നു. ഇപ്പോൾ ഇന്ദിരാ ഗാന്ധിയേ കുറിച്ചുള്ള സുരേഷ് ഗോപിയുടെ നിലപാടിനെ അതി ശക്തമായി തിരുത്തുകയാണ് ബിജെപി വക്താവ് സന്ദീപ് വചസ്പതി.
സുരേഷ് ഗോപി കേന്ദ്ര മന്ത്രി എങ്കിൽ സന്ദീപ് വചസ്പതി പാർട്ടിയുടെ ഔദ്യോഗിക വക്താവാണ്. ആ നിലക്ക് സന്ദീപ് വചസ്പതി പാർട്ടിയിൽ ശക്തൻ എന്ന് മാത്രമല്ല ബ്ജ് ജെ പിയിൽ തുടങ്ങി ബി ജെ പിയിലൂടെ വളർന്ന് ബി ജെ പിയും തുടരുന്ന ആൾ കൂടിയാണ്
ഇന്ദിരാ ഗാന്ധിയേ കുറിച്ച് ഇതാ ബി.ജെ പിയുടെ നിലപാട്. ഇന്ദിര ഇന്ത്യയുടെ അമ്മയല്ല മറിച്ച് ഭാരത യക്ഷി എന്നോ ഭാരത പൂതന എന്നോ വിളിക്കാം എന്നാണ് പാർട്ടി വക്താവ് പറയുന്നത്.അടിയന്തരാവസ്ഥയെ വായിച്ചെങ്കിലും അറിയാത്തവർക്ക് ഇന്ദിര എന്നാൽ ഇന്ത്യയാണ്. ഉരുക്കു വനിതയാണ്. അമ്മയാണ്. അങ്ങനെ പലതുമാണ്. എന്നാൽ അടിയന്തിരാവസ്ഥ അനുഭവിച്ചവർക്കും ഇന്ത്യൻ ജനാധിപത്യം തകർത്തെറിഞ്ഞത് കണ്ടവർക്കും ഇന്ദിര അങ്ങിനെയല്ല എന്നും സുരേഷ് ഗോപിക്ക് ശക്തമായ തിരുത്ത് അദ്ദേഹത്തേ പേരെടുത്ത് പരാമർശിക്കാതെ പാർട്ടി നല്കുകയാണ്.