ദില്ലി : ക്രിസ്തുമസ് ദിനത്തില്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെ പി നദ്ദ ദില്ലി സേക്രട്ട് ഹാർട്ട് പള്ളിയിലെ ബിഷപ്പ് ഹൌസില്‍ എത്തി.
ദില്ലി രൂപത ബിഷപ്പ് അനില്‍ കൂട്ടോയുമായി കൂടിക്കാഴ്ചയും നടത്തി. കത്തീഡ്രല്‍ സന്ദർശിച്ച നദ്ദയെ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി മാത്യു കോയിക്കൻ സ്വീകരിച്ചു.
ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയും മലയാളികളായ ബിജെപി നേതാക്കള്‍ അനില്‍ ആന്റണി, ടോം വടക്കൻ എന്നിവരും സിബിസിഐ ആസ്ഥാനത്ത് നദ്ദക്ക് ഒപ്പമുണ്ട്. ആർച്ച് ബിഷപ്പ് അനില്‍ കൂട്ടോക്കൊപ്പം നദ്ദ സേക്രട്ട് ഹാർട്ട് കത്തീഡ്രലില്‍ എത്തി. പ്രാർത്ഥനകളിലും പങ്കെടുത്തു