Politics
തദ്ദേശ തെരഞ്ഞെടുപ്പ്; ത്രിപുരയില്‍ എതിരില്ലാതെ 70 ശതമാനം സീറ്റുകളില്‍ ബിജെപി
അഗര്‍ത്തല: ത്രിപുരയില്‍ ത്രിതല പഞ്ചായത്തിലേക്കുള്ള 70 ശതമാനം സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 6,889 സീറ്റുകളില്‍ ബിജെപി 4,805 സീറ്റുകള്‍ എതിരില്ലാതെ നേടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി അസിത് ദാസ് പറഞ്ഞുഗ്രാമപഞ്ചായത്തുകളില്‍ ആകെയുള്ള 6,370 സീറ്റുകളില്‍ 4,550 എണ്ണത്തില്‍ ബിജെപി എതിരില്ലാതെ വിജയിച്ചു.
വോട്ടെടുപ്പ് നടക്കുന്ന 1,819 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ ബിജെപിക്ക് 1,809 സീറ്റുകളിലും സിപിഐഎം 1,222 സീറ്റുകളിലും കോണ്‍ഗ്രസിന് 731 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ (എസ്ഇസി) സെക്രട്ടറി അസിത് കുമാര്‍ ദാസ് പറഞ്ഞു. ബിജെപി സഖ്യകക്ഷിയായ തിപ്ര മോത 138 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
116 ജില്ലാ പരിഷത്ത് സീറ്റുകളില്‍ 20 സീറ്റുഖളില്‍ ബിജെപിക്ക് എതിരാളികളില്ല. 96 ജില്ലാ പരിഷത്ത് സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ യഥാക്രമം 81, 76 സീറ്റുകളില്‍ സിപിഎം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.