India

ഈ വർഷം 60 പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കി; കേന്ദ്ര സർക്കാർ

ദില്ലി: രാജ്യത്ത് ഈ വർഷം 60 പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് [medical colleges] അംഗീകാരം നല്‍കിയെന്ന് കേന്ദ്ര സർക്കാർ.

ഇതോടെ ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളുടെ എണ്ണം 2024-25ല്‍ 766 ആയി ഉയർന്നു. 2023-24 വർഷത്തില്‍ 706 മെഡിക്കല്‍ കോളജുകള്‍ ആണ് ഉണ്ടായിരുന്നത്. മോദി സർക്കാരിന്‍റെ ആദ്യ 100 ദിവസങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ അറിയിച്ചതാണിത്.

കഴിഞ്ഞ 10 വർഷത്തിനിടെ മെഡിക്കല്‍ കോളേജുകളുടെ എണ്ണത്തില്‍ 98% വർധനയുണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2013-14ല്‍ 387 ആയിരുന്നു മെഡിക്കല്‍ കോളജുകളുടെ എണ്ണമെങ്കില്‍ 2024-25ല്‍ 766 ആയി. സർക്കാർ മെഡിക്കല്‍ കോളജുകള്‍- 423, സ്വകാര്യ മെഡിക്കല്‍ കോളജുകള്‍- 343). എംബിബിഎസ് സീറ്റുകളുടെ എണ്ണം 2023-24 ല്‍ 1,08,940 ആയിരുന്നു. 2024-25 ല്‍ 1,15,812 ആയി. അതായത് 6.30 ശതമാനം വർദ്ധന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top