വൈക്കത്ത് ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും, ബിജെപിയും മത്സരിക്കുന്നത് ഒരേ പാനലില്‍. വൈക്കം അര്‍ബന്‍ സഹകരണ ബാങ്ക് തെഞ്ഞെടുപ്പിലാണ് ഇരുപാര്‍ട്ടികളും ഒരുമിക്കുന്നത്. കോണ്‍ഗ്രസിന്റെ ബിജെപി ബന്ധമാണ് മറനീക്കി പുറത്തുവരുന്നതെന്ന് ഇടതുമുന്നണി ആരോപിച്ചു.
ബിജെപി നേതാവ് പ്രിയ ഗിരീഷാണ് ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനലില്‍ മത്സരിക്കുന്നത്. കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വൈക്കം നഗരസഭ പത്തൊന്‍പതാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്നു പ്രിയാ ഗിരീഷ്. നിലവില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള ഭരണ സമിതിയാണ് വൈക്കം അര്‍ബന്‍ സഹകരണ ബാങ്ക് ഭരിക്കുന്നത്.
സീറ്റ് നഷ്ടപ്പെടുമെന്ന ഭയമാണ് ഇക്കുറി ബിജെപിയെ ഒപ്പം കൂട്ടാന്‍ കാരണം. കോണ്‍ഗ്രസ്- ബിജെപി രഹസ്യബന്ധമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് ഇടതുമുന്നണി ആരോപിച്ചു. സോഷ്യല്‍ മീഡിയയില്‍ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ വ്യാപക വിമര്‍ശമാണ് ഉയരുന്നത്. ഈ വരുന്ന