India
പ്രശസ്തരായവർ വേണ്ട; സംസ്ഥാന അധ്യക്ഷന്മാർക്ക് ബിജെപിയുടെ പുതിയ യോഗ്യതാ മാനദണ്ഡം
ന്യൂഡൽഹി: ദേശീയാധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെ തിരഞ്ഞെടുക്കാൻ ബിജെപി പരിഗണിച്ചത് ആർഎസ്എസ് ബന്ധം അടക്കമുള്ള നിരവധി മാനദണ്ഡങ്ങൾ. നിരവധി സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്മാർ ഇത്തരത്തിൽ നിലനിർത്തപ്പെടുകയോ മാറ്റപ്പെടുകയോ ചെയ്തിട്ടുണ്ട്.
ആർഎസ്എസുമായുള്ള ബന്ധം, സംഘടനാ പ്രവർത്തനത്തിലെ നീണ്ട കാല പരിചയസമ്പത്ത്, താരതമ്യേന അപ്രശസ്തനായ വ്യക്തി എന്നീ മാനദണ്ഡങ്ങളാണ് പുതിയ പാർട്ടി അധ്യക്ഷന്മാർക്കായി ബിജെപി മുന്നോട്ടുവെക്കുന്ന നിബന്ധനകൾ. ഈ നിബന്ധനകൾ അനുസരിച്ചാണ് സംസ്ഥാനങ്ങളിൽ ഇപ്പോൾ അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നത്.
ഇതനുസരിച്ച് ചണ്ഡീഗഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെ നിലനിർത്തുകയും അസം, ഗോവ ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെ മാറ്റുകയും ചെയ്തിട്ടുണ്ട്.