പാലക്കാട്: ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തലപോകേണ്ടി വന്നാലും വര്‍ഗീയതയോട് സമരസപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നാണ് പൊലീസ് പറയുന്നതെന്നും പൊലീസ് മധ്യസ്ഥ പണിയെടുക്കേണ്ടന്നും രാഹുല്‍ പറഞ്ഞു. കൂടുതല്‍ പ്രശ്‌നം ഇല്ലാതിരിക്കാന്‍ നിയമം പരിപാലിക്കുകയല്ലേ വേണ്ടതെന്നും രാഹുല്‍ ചോദിച്ചു.
ഒരു ജനപ്രതിനിധിയുടെ തലയെടുക്കുമെന്ന് പറഞ്ഞവര്‍ക്കൊപ്പമാണോ ചര്‍ച്ചയ്ക്ക് ഇരിക്കണ്ടത്. ഈ പദ്ധതിയോട് എതിരല്ല. പേരിനോടാണ് വിയോജിപ്പ്. ഹെഡ്‌ഗേവാറിന്റെ പേരിടാനുള്ള നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടും. തനിക്കെതിരായ ബിജെപിയുടെ കൊലവിളി പ്രസംഗത്തില്‍ പൊലീസ് കേസെടുക്കാത്തത് ഭയം കൊണ്ടായിരിക്കും’ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

