തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ ചെറുമകനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധിക്കെതിരെ ബിജെപി പ്രതിഷേധം.

തുഷാര്‍ ഗാന്ധിക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. നെയ്യാറ്റിന്‍കരയില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നാളെ പ്രതിഷേധ ധര്‍ണ നടത്താനാണ് ബിജെപിയുടെ തീരുമാനം. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് ധര്‍ണ്ണ നടത്തുക.
അതേസമയം തുഷാര്‍ ഗാന്ധിയെ തടഞ്ഞ കേസില്‍ അറസ്റ്റിലായ അഞ്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അനധികൃതമായി സംഘംചേരല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്. മഹേഷ് നായര്‍, കൃഷ്ണ കുമാര്‍, ഹരി കുമാര്‍, സൂരജ്, അനൂപ് എന്നിവരായിരുന്നു അറസ്റ്റിലായത്. മഹേഷന്‍ നായര്‍ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ കൂട്ടപ്പന വാര്‍ഡ് കൗണ്‍സിലര്‍ ആണ്. നെയ്യാറ്റിന്‍കര പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

