Kerala

ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു; വധു ഗായിക

ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. കര്‍ണാട്ടിക് ഗായിക ശിവശ്രീ സ്കന്ദപ്രസാദ് ആണ് വധു.

ചെന്നൈ സ്വദേശിയാണ് ശിവശ്രീ. മാർച്ച്‌ 4-ന് ഇരുവരും ബെംഗളൂരുവില്‍ വച്ച്‌ നടക്കുന്ന ചടങ്ങില്‍ വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്.

പൊന്നിയിൻ സെല്‍വൻ 1-ലെ കാതോട് സൊല്‍ എന്ന പാട്ടിന്‍റെ കന്നഡ പതിപ്പ് പാടിയിട്ടുണ്ട് ശിവശ്രീ. ഗായിക മാത്രമല്ല, ഭരതനാട്യം നര്‍ത്തകി കൂടിയാണ് ശിവശ്രീ. ബിടെക് ബിരുദധാരിയായ ഇവര്‍ ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top