കോട്ടയം: കത്തോലിക്ക സഭയുടെ മുഖപത്രത്തിൽ കേന്ദ്രസർക്കാറിന് വിമർശനം. മുഖപത്രമായ സത്യദീപത്തിലാണ് ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കേന്ദ്രത്തിനെതിരായി വിമർശനമുള്ളത്.
‘ഏകത്വമോ ഏകാധിപത്യമോ’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗമുള്ളത്. സിഎഎ ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയെ അപകടത്തിലാക്കുന്നുവെന്നും ഭാരതത്തിൻ്റെ നാനാത്വത്തെ ഇല്ലാതാക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ദൂരവ്യാപക പ്രഹരശേഷിയുള്ള നിയമമാണിതെന്നും വിമർശനമുണ്ട്.