Kerala
കേരളത്തിൽ മാറ്റം വേണം; ബിജെപിക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് മല്ലിക സുകുമാരൻ
തിരുവനന്തപുരം: കേരളത്തിൽ മാറ്റം അനിവാര്യമാണ്, 26ന് പോളിംഗ് ബൂത്തിലെത്തുമ്പോൾ പ്രധാനമന്ത്രിയുടെ പ്രതിനിധികളായി എത്തുന്നവർക്ക് വോട്ട് ചെയ്യണം, ഇവർ ജയിച്ചാൽ കേരളത്തിൽ മാറ്റം വരുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് മല്ലികാ സുകുമാരൻ. നരേന്ദ്രമോദിയുടെ പ്രതിനിധികൾക്ക് വോട്ട് ചെയ്യണമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചത്.
പ്രധാനമന്ത്രിയോട് വളരെയധികം ബഹുമാനമാണ് ഉള്ളത്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനവിധി തേടുന്ന സ്ഥാനാർത്ഥികളോടും അതേ ബഹുമാനമുണ്ട്. മോദിക്ക് പിന്തുണ നൽകുന്ന പ്രതിനിധികൾ കേരളത്തിൽ നിന്ന് ഉണ്ടാകണമെന്നും മല്ലിക പറഞ്ഞു. അപകടം പിടിച്ച സമയത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. തെരഞ്ഞെടുപ്പിലൂടെ അതുമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വികസനത്തിന് വേണ്ടത് നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരാണ്. അദ്ദേഹത്തിന് കരുത്തേകാൻ ഓരോ എൻഡിഎ സ്ഥാനാർത്ഥിയെയും വിജയിപ്പിക്കണമെന്ന് മേജർ രവിയും ജനങ്ങളോട് അഭ്യർത്ഥിച്ചു. വെള്ളിയാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. ബിജെപി കേരള ഘടകത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലാണ് മല്ലിക സുകുമാരന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.