Kerala
ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബിജെപി ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവിടും. നരേന്ദ്രമോദി, അമിത് ഷാ, രാജ്‌നാഥ് സിങ് അടക്കമുള്ളവരുടെ പേരുകള്‍ ആദ്യ പട്ടികയില്‍ ഉണ്ടാകും. അക്ഷയ് കുമാര്‍, കങ്കണ റണാവത്ത് അടക്കം സിനിമകായിക മേഖലകളില്‍ നിന്നുള്ളവര്‍ സ്ഥാനാര്‍ത്ഥികളാകും.
കേരളത്തിലെ മണ്ഡലങ്ങളും ആദ്യ പട്ടികയില്‍ സ്ഥാനം പിടിക്കും. പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനുമാണ് സാധ്യത. ആറ്റിങ്ങലില്‍ വി മുരളീധരന്‍, തൃശൂരില്‍ സുരേഷ് ഗോപി, പാലക്കാട് സി കൃഷ്ണകുമാര്‍ എന്നിവര്‍ മത്സരിക്കും. കോഴിക്കോട് എം ടി രമേശിന്റെ പേരിനാണ് പ്രാമുഖ്യം. മലപ്പുറത്ത് എ പി അബ്ദുള്ളകുട്ടിക്കാണ് സാധ്യത.