Kerala

വാഹനാപകടത്തിൽ പരിക്കേറ്റ് ഒന്നര വർഷമായി കിടപ്പിൽ; ബിജെപി നേതാവ് അന്തരിച്ചു

ആലപ്പുഴ: ബിജെപി ദക്ഷിണമേഖല ഉപാധ്യക്ഷൻ ഡി അശ്വിനി ദേവ് (56) അന്തരിച്ചു. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ഒന്നര വർഷത്തിലേറെയായി കിടപ്പിലായിരുന്നു. കണ്ണൂരിൽ സഹോദരി ശ്രീകലയുടെ വീട്ടിൽ പരിചരണത്തിൽ കഴിയവേയാണ് അന്ത്യം. സംസ്കാരം ഇന്ന് 4.30 ന് കല്ലുംമൂട് ഭാഗ്യഭവനത്തിൽ.

2022ലാണ് അശ്വിനി ദേവിന് പരിക്കേൽക്കുന്നത്. കായംകുളത്തേക്കു സ്കൂട്ടറിൽ വരികയായിരുന്ന അശ്വിനിദേവിനെ കായംകുളം എരുവ കോയിക്കൽപ്പടിക്കൽ ജംക്‌ഷനിൽ വച്ച് എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിലായിരുന്നു. ഒരു വർഷമായി അബോധാവസ്ഥയിലായിരുന്നു.

പരേതരായ ഭാഗവതർ ദിവാകരപ്പണിക്കരുടെയും കമലമ്മയുടെയും മകനാണ് അശ്വിനി ദേവ്. ബിജെപിയിലെ ശക്തമായ സാന്നിധ്യമായിരുന്നു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായിരുന്നു. രണ്ട് പ്രാവശ്യം കായംകുളം നഗരസഭ കൗൺസിലറായിരുന്നു. ബിജെപി സാംസ്കാരിക സെൽ സംസ്ഥാന കൺവീനർ, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി, എബിവിപി സംസ്ഥാന വൈസ് പ്രസിഡന്റ്, യുവ മോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി, എൻഡിഎ ജില്ലാ കൺവീനർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. അവിവാഹിതനാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top