ആലപ്പുഴ: കായംകുളത്ത് ബിജെപി പ്രാദേശിക നേതാവിനെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. ബിജെപി കായംകുളം മണ്ഡലം സെക്രട്ടറി ചിറക്കടവം രാജധാനിയിൽ പി കെ സജി, ഭാര്യ ബിനു എന്നിവരാണ് മരിച്ചത്. ഇരുവരുടെയും ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. ഭാര്യ ബിനുവിന്റെ ദേഹത്ത് വെട്ടേറ്റ മുറിവുകളും സജിയുടെ കൈയിൽ കത്തിയും കണ്ടെത്തി.
ഭാര്യയുടെ മൃതദേഹം മുകളിലത്തെ മുറിയിലും സജിയുടെ മൃതദേഹം താഴത്തെ മുറിയിലുമായാണ് കണ്ടെത്തിത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സജി ആത്മഹത്യ ചെയ്തതാകാമെന്നാണ് സംശയം. മകന് എഴുതിയ കത്ത് മുറിയിൽ കണ്ടെത്തിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം.
ഇവരുടെ മകൻ കോയമ്പത്തൂരിൽ വിദ്യാർത്ഥിയാണ്. ശനിയാഴ്ച വീട്ടിലേക്ക് വിളിച്ചെങ്കിലും ആരെയും ഫോണിൽ ലഭിക്കാതിരുന്നതിനാൽ അയൽ വീട്ടിൽ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഇതോടെ അയൽവാസികൾ സജിയുടെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.