ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷനാകാൻ രാജീവ് ചന്ദ്രശേഖറിനുമേൽ സമ്മർദ്ദം ശക്തമാക്കി ദേശീയ നേതാക്കൾ. രാജീവ് ചന്ദ്രശേഖറുമായി അമിത് ഷാ അടക്കമുളള നിരവധി ദേശീയ നേതാക്കൾ കൂടിക്കാഴ്ച നടത്തി.
എന്നാൽ കേരളത്തിലെ ബിജെപിക്കുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ അടക്കമുളള പ്രായോഗിക ബുദ്ധിമുട്ടുകൾ രാജീവ് ചന്ദ്രശേഖർ ദേശീയ നേതാക്കൾക്ക് മുൻപിൽ ആവർത്തിച്ചതായാണ് വിവരം. ജനുവരി 20ന് ഉള്ളിൽ തന്നെ പുതിയ സംസ്ഥാന അധ്യക്ഷനെ അറിയാൻ സാധിച്ചേക്കും.
രാജീവ് ചന്ദ്രശേഖറിൻ്റെയും എം ടി രമേശിൻ്റെയും പേരാണ് പുതിയ സംസ്ഥാന അധ്യക്ഷന്റെ പരിഗണനാ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അമിത് ഷാ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രസിഡൻ്റാകുന്നതുമായി ബന്ധപ്പെട്ട് അമിത് ഷാ രാജീവ് ചന്ദ്രശേഖറിന്റെ അഭിപ്രായം തേടുകയും ചെയ്തിരുന്നു.