Kerala
സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ വൻ സ്വീകരണം; ചരിത്ര വിജയം ആഘോഷിക്കാൻ ബിജെപി
തൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാൻ ബിജെപി. ഇതിന്‍റെ ഭാഗമായി സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ സ്വീകരണം നല്‍കും. കാല്‍ ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണമാണ് പൂരനഗരിയിൽ ഒരുക്കിയിട്ടുള്ളത്.