കണ്ണൂര്‍: ബിജെപി സ്ഥാപിച്ച കൊടിമരം പിഴുത് മാറ്റി പൊലീസ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.

എന്നാല്‍ തൊട്ടടുത്ത് സ്ഥാപിച്ച സിപിഐഎം പതാകയോ കൊടിമരമോ മാറ്റിയിട്ടില്ല. പൊലീസിന്റേത് ഏകപക്ഷീയ നടപടിയെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
‘സിപിഐഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും പണിയെടുക്കുന്നവരായി പൊലീസ് മാറിയിരിക്കുകയാണ്. സാധാരണ രാത്രികളില്‍ കൊടിമരങ്ങള്‍ പിഴുതെറിയുന്നത് സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെങ്കില്‍ ഇപ്പോള്‍ പൊലീസാണ് ഇത്തരത്തിലുള്ള പണിയെടുക്കുന്നത്’, ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.

