ആലപ്പുഴ: ചെങ്ങന്നൂരില്‍ സിപിഐഎം-ബിജെപി ഡീല്‍ എന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്. ചെങ്ങന്നൂര്‍ പെരുമ പുരസ്‌കാരം ശ്രീധരന്‍ പിള്ളക്ക് നല്‍കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നു. പുരസ്‌കാരം ശ്രീധരന്‍ പിള്ളയ്ക്ക് നല്‍കുന്നതിന് പിന്നില്‍ സിപിഐഎം- ബിജെപി ഡീല്‍ എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.
സര്‍ക്കാര്‍ ചെലവിലാണ് ചെങ്ങന്നൂര്‍ പെരുമ പുരസ്‌കാരം വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ ചെലവില്‍ വോട്ടു കച്ചവടം വെച്ചു പൊറുപ്പിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് എം പി പ്രവീണ്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
നടന്‍ മോഹന്‍ലാലിനും ശ്രീധരന്‍ പിള്ളയ്ക്കും ആയിരുന്നു പുരസ്‌കാരങ്ങള്‍. പ്രഥമ സാഹിത്യ പുരസ്‌കാരമാണ് ശ്രീധരന്‍പിള്ളയ്ക്ക് പ്രഖ്യാപിച്ചത്.