കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കാശ്മീർ ചർച്ചയ്ക്കിടെ ഗാന്ധിനിന്ദ പരാമർശം നടത്തിയ ബിജെപി കൗൺസിലർക്ക് ശാസന. ഭീകരാക്രമണത്തെപ്പറ്റിയുള്ള ചർച്ചയ്ക്കിടെ ബിജെപി കൗൺസിലർ സി എസ് സത്യഭാമയാണ് ഗാന്ധിജിയെ അപമാനിക്കുന്നരീതിയിൽ സംസാരിച്ചത്.

ഗാന്ധിനിന്ദ പരാമർശം വിവാദമായതോടെ ബിജെപി കൗൺസിലർക്കെതിരെ യുഡിഎഫ്-എൽഡിഎഫ് കൗൺസിലർമാർ രംഗത്തുവന്നു. തുടർന്ന് സിഎസ് സത്യഭാമ മാപ്പ് പറയണമെന്നും ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടു.


