ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുസ്ലിം പ്രീണനം നടത്തുന്നുവെന്ന് ആരോപിക്കുന്ന വിവാദ വിദ്വേഷ കാര്‍ട്ടൂണ്‍ വീഡിയോ നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയോട് ആവശ്യപ്പെട്ടേക്കും. കോണ്‍ഗ്രസ് മുസ്ലിം പ്രീണനം നടത്തുന്നുവെന്ന് ചിത്രീകരിക്കുന്ന വീഡിയോ നിര്‍മിച്ചത് കര്‍ണാടക ബിജെപി ഐടി സെല്ലാണ്. തുടര്‍ന്ന് ബിജെപിയുടെ കര്‍ണാടക ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ കാര്‍ട്ടൂണ്‍ പങ്കുവെച്ചിരുന്നു. വീഡിയോ സാമൂഹ്യ മാധ്യമമായ എക്സില്‍ നിന്ന് നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെടും.
വിവാദ വിദ്വേഷ കാര്‍ട്ടൂണ്‍ നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയോട് ആവശ്യപ്പെട്ടേക്കും
By
Posted on