India

രാജി വെക്കരുതെന്ന് ഫഡ്‌നാവിസിനോട് അമിത് ഷാ; ബിജെപിയെ പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യം

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ എന്‍ഡിഎയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാനൊരുങ്ങിയ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് രാജി വെക്കരുതെന്ന് ആവശ്യപ്പെട്ട് അമിത് ഷാ. നിലവിലെ പദവിയില്‍ തുടരണമെന്നും രാജി വെക്കരുതെന്നും അമിത് ഷാ നേരിട്ട് ആവശ്യപ്പെട്ടു.

ശിവസേന ഷിന്‍ഡെ വിഭാഗത്തിനും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗത്തിനുമൊപ്പമാണ് നിലവിലെ മഹാരാഷ്ട്ര സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. അവിഭക്ത ശിവസേനയും ബിജെപിയും 2019-ല്‍ സംസ്ഥാനത്ത് 48 സീറ്റില്‍ 41-ലും വിജയിച്ചിരുന്നു.
എന്നാല്‍ മഹാരാഷ്ട്രയിലെ മഹായുതി എന്ന് വിളിക്കപ്പെടുന്ന പുതിയ സഖ്യത്തിന് ഇത്തവണ 17 സീറ്റ് മാത്രമേ നേടാനായുള്ളൂ. കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (ശരത് പവാര്‍) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി 30 മണ്ഡലങ്ങളില്‍ വിജയിച്ചു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top