തിരുവനന്തപുരം: അയോധ്യ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ആഘോഷം സംഘടിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.
കോണ്‍ഗ്രസ് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും അയോധ്യക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലം ഉള്‍പ്പെടുന്ന കേരളത്തില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്നതെന്ന് കെ സുരേന്ദ്രന് ചോദിച്ചു.