India
ഏഴാംഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി ബിജെപി
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഏഴാംഘട്ട പട്ടിക പുറത്തിറക്കി ബിജെപി. മഹാരാഷ്്ട്രയിലെ അമരാവതി, കര്‍ണാടകയിലെ ചിത്രദുര്‍ഗ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഏഴാം ഘട്ടപട്ടികയില്‍ പ്രഖ്യാപിച്ചത്.
ചിത്രദുര്‍ഗയും അമരാവതിയും പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളാണ്. അമരാവതിയില്‍ നവനീത് റാണയും ചിത്രദുര്‍ഗയില്‍ ഗോവിന്ദ് കാര്‍ജോളും മത്സരിക്കും.
അമരാവതി മണ്ഡലത്തില്‍ നിന്നുള്ള സിറ്റിങ് എംപിയാണ് നവനീത് റാണ. 2019ല്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു റാണ. ശിവസേനയിലെ ആനന്ദറാവു അദ്‌സുലിനെയാണ് റാണ പരാജയപ്പെടുത്തിയത്.