India
കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് കടയില്‍ വില്‍പ്പനയ്ക്ക്; മലയാളി ജീവനക്കാരന്‍ നാടുകടത്തലും പിഴയും ശിക്ഷ
അബഹ: കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് കണ്ടെത്തിയതിനെ തുടർന്ന് സൗദിയിൽ പലചരക്ക് കടയുടമയ്ക്കും ജീവനക്കാർക്കും കടുത്ത ശിക്ഷ. കടയുടമയ്ക്ക് 12000 റിയാലും മലയാളി ജീവനക്കാരന് 1000 റിയാൽ പിഴയും നാടുകടത്തലുമാണ് ശിക്ഷ.
ബഖാലയില്‍ ജീവനക്കാരനായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശാഫിയാണ് നാടുകടത്തല്‍ ശിക്ഷ നേരിട്ടത്. സൗദി വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് വിൽപ്പനക്കിരിക്കുന്നതായി കണ്ടെത്തിയത്. സുപ്രീംകോടതി വരെ അപ്പീൽ പോയെങ്കിലും ശിക്ഷയിൽ ഇളവ് ലഭിച്ചില്ല. തുടർന്ന് പിഴ അടച്ചശേഷം എക്സിറ്റ് വിസയിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.