Kerala

ശങ്കുവിന്റെ ആ​ഗ്രഹം സാധിച്ചു തിരുവനന്തപുരം നഗരസഭ അംഗനവാടിയിൽ ബിരിയാണി വിതരണം ആരംഭിച്ചു

Posted on

അങ്കണവാടികളിൽ ഉപ്പുമാവിന് പകരം ബിരിയാണി വിളമ്പി തിരുവനന്തപുരത്തെ നെടുമങ്ങാട് നഗരസഭ.

വാർഡ് കൗണ്‍സിലറിന്‍റെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് കുട്ടികൾക്ക് ചിക്കൻ ബിരിയാണി വിതരണം ചെയ്തത്. കടയിൽ നിന്ന് വാങ്ങിയാണ് ഇത്തവണ നൽകിയതെങ്കിൽ, ഇനിമുതൽ പാകം ചെയ്ത് നൽകാനാണ് ഇവരുടെ തീരുമാനം.

അങ്കണവാടികളിൽ ഉപ്പുമാവിന് പകരം ബിരിയാണി നൽകണമെന്ന് ആലപ്പുഴയിലെ ശങ്കു എന്ന കുഞ്ഞിന്റെ ആവശ്യം സമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പിന്നാലെ, ആവശ്യം പരിഹരിക്കാമെന്ന് മന്ത്രി വീണാ ജോർജ് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് തിരുവനന്തപുരം നെടുമങ്ങാട് നഗരസഭ, 26-ാം വാർഡിലെ അങ്കണ്‍വാടികളിൽ കുട്ടികൾക്ക് ബിരിയാണി വിളമ്പിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version