Politics

ഇടതുപക്ഷ സർക്കാര്‍ നയങ്ങൾ ഇടതുപക്ഷ സ്വഭാവമുള്ളതാവണം; ബിനോയ് വിശ്വം

തിരുവനന്തപുരം: പി വി അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും സമഗ്ര അന്വേഷണം വേണമെന്നും ബിനോയ് വിശ്വം റിപ്പോർട്ടറിനോട് പറഞ്ഞു. ഗൗരവമായി ചിന്തിച്ച് നടപടിയെടുക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണം.

ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾ ഇടതുപക്ഷ സ്വഭാവമുള്ളതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിൽ അന്നുതന്നെ സംശയമുണ്ടായിരുന്നു. അത് സംഭവിച്ചത് സ്വാഭാവിക നടപടിയല്ല. ഗൗരവത്തിൽ തന്നെ അതിനെ കാണണം.
ഓരോ ആരോപണങ്ങളും ഗൗരവമുള്ളതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

പി വി അൻവറിന്‍റെ ആരോപണങ്ങളിൽ പ്രതികരിക്കാതിരുന്ന ബിനോയ്‌ വിശ്വത്തിനെ കെ സുരേന്ദ്രൻ ഇന്ന് വിമർശിച്ചിരുന്നു. ബിനോയ്‌ വിശ്വത്തിന്‍റെ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണെന്നായിരുന്നു കെ സുരേന്ദ്രന്‍റെ ആരോപണം. കാനം രാജേന്ദ്രനും വെളിയം ഭാർഗവനും ഇരുന്ന സ്ഥാനത്താണ് ബിനോയ് വിശ്വമിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top