കാസര്‍കോട്: സിനിമാ വിവാദത്തില്‍ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ സുരേഷ് ഗോപിയെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന് ചോദിച്ച, ജസ്റ്റ് റിമെംബര്‍ ദാറ്റ് എന്ന് പറഞ്ഞ ആക്ഷന്‍ ത്രില്ലര്‍ ഹീറോ ആണെന്നാണ് സുരേഷ് ഗോപി സ്വയം ചിന്തിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
സുരേഷ് ഗോപി ഇന്ന് ജനപ്രതിനിധിയാണ്. സമൂഹത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പാലിക്കേണ്ട അന്തസുണ്ട്. അത് പാലിക്കണം. അത് മറന്നു പെരുമാറുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
തൃശൂര്‍ രാമനിലയത്തില്‍ വെച്ചായിരുന്നു സുരേഷ് ഗോപി മാധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞത്. മാധ്യമ പ്രവര്‍ത്തകരെ തള്ളി മാറ്റിയ അദ്ദേഹം മൈക്ക് തട്ടികളയുകയായിരുന്നു. ജനങ്ങള്‍ക്കറിയാനുള്ള ചോദ്യമാണ് തങ്ങള്‍ ഉന്നയിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ സൗകര്യമില്ല എന്നായിരുന്നു മറുപടി.