ഇൻഡ്യ മുന്നണി ആണ് ബിജെപിക്ക് ബദലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസിന് ഇക്കാര്യം അറിയില്ല. കോൺഗ്രസിനെ രക്ഷിക്കാൻ കോൺഗ്രസ് തന്നെ ശ്രമിക്കണം. കോൺഗ്രസ് തങ്ങളെ മുഖ്യ ശത്രുവായി കാണുന്നു.
തങ്ങൾ ആർഎസ്എസ്സിനെയാണ് എതിർക്കുന്നത്. കേരളത്തിൽ എൽഡിഎഫ് തരംഗമാണുളളത്. വയനാട്ടിൽ ഉൾപ്പെടെ വിജയ പ്രതീക്ഷയുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇ പി ജയരാജൻ്റെ വിഷയം തനിക്ക് അറിയില്ലെന്നും പഠിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.