തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ കാറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. ജനങ്ങൾ ചിന്തിക്കുന്നത് എൽഡിഎഫിനെക്കുറിച്ചാണെന്ന് വ്യക്തമാക്കിയ സിപിഐ സെക്രട്ടറി തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം ഇതിൻ്റെ തെളിവാണെന്നും അഭിപ്രായപ്പെട്ടു. രാഹുലിനെ വയനാട്ടിൽ മത്സരിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനോട് ചില ചോദ്യങ്ങളും ബിനോയ് വിശ്വം ഉന്നയിച്ചു. ബിജെപിക്ക് എതിരായ പോരാട്ട ഭൂമി ഇതാണോ. ഒരു എം പി പോലും ബിജെ പിക്ക് ഉണ്ടാകില്ലെന്ന് ഉറപ്പുള്ള സ്ഥലത്താണോ പോരാട്ടം നടത്തേണ്ടത്. കോൺഗ്രസിൻ്റെ രാഷ്ട്രീയ ബുദ്ധി ചോദ്യം ചെയ്യപ്പെടുകയാണ്.
ബിജെപിക്ക് എതിരായ പോരാട്ട ഭൂമി ഇതാണോ?; രാഹുലിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ ചോദ്യങ്ങളുമായി ബിനോയ് വിശ്വം
By
Posted on