പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
എംടിയെ ഇടത് പക്ഷത്തിൻ്റെ ബന്ധുവായിട്ടാണ് കാണുന്നത് എന്നും അദ്ദേഹം അനുശോചനത്തിൽ പറഞ്ഞു. എം ടി സാമൂഹിക വിമർശകനായ സമൂഹിക നായകനായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യക്ഷത്തിൽ രാഷ്ട്രീയകാരനല്ലെങ്കിലും കൃത്യമായ രാഷ്ട്രീയം എം ടിക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ കൃതിയിലും അത് പ്രതിഫലിച്ചു. എം ടിയുടെ വിയോഗത്തെ തുടർന്ന് എം എൻ സ്മാരകത്തിൻ്റെ ഉദ്ഘാടനവും എക്സിക്യൂട്ടിവ് യോഗവും മാറ്റി വെക്കുന്നു. ഒരു കാലഘട്ടത്തിലെ ചെറുപ്പക്കാർ പറഞ്ഞു കൊണ്ടിരുന്നു, വരും വരാതിരിക്കില്ല. അത് എംടിയുടെ വാക്കുകളായിരുന്നു.