Politics

പാർട്ടിയില്‍ ഒരു സെക്രട്ടറി മാത്രം മതിയെന്ന വിമർശനവുമായി ബിനോയ്‌ വിശ്വം

Posted on

തിരുവനന്തപുരം: പാർട്ടിയില്‍ ഒരു സെക്രട്ടറി മാത്രം മതിയെന്ന വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ നേതാക്കളായ പ്രകാശ് ബാബുവിനെതിരെയും വിഎസ് സുനില്‍ കുമാറിനെതിരെയുമാണ് വിമർശനം. പല സെക്രട്ടറിമാർ പാർട്ടിയില്‍ വേണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ബിനോയ് വിശ്വത്തിന്റെ വിമർശനം. പാർട്ടിയില്‍ ഒരു സെക്രട്ടറിയും ഒരു വക്താവും മതി. അത് ഞാൻ ആണെങ്കില്‍ അങ്ങനെ, മറിച്ച്‌ മറ്റാരെങ്കിലുമാണെങ്കില്‍ അയാള്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുമ്പും പ്രകാശ് ബാബുവിനെയും വിഎസ് സുനില്‍ കുമാറിനെയും ബിനോയ് വിശ്വം വിമർശിച്ചിരുന്നു. എഡിജിപി വിഷയവുമായി ബന്ധപ്പെട്ട് ജനയുഗത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതിനായിരുന്നു വിമർശനം. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഉന്നയിച്ച വിഷയങ്ങളില്‍ വിഎസ് സുനില്‍ കുമാറിനെയും വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version