Kerala
ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി, ഭിന്നശേഷിക്കാരൻ മരിച്ചു
കൊല്ലം: വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചു കയറി ഭിന്നശേഷിക്കാരൻ മരിച്ചു. സംഭവത്തില്‍ ഒന്‍പത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. തമിഴ്നാട് കൊടമംഗലം സ്വദേശിയായ പരശുരാമന്‍ (60) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെല്ലാം തമിഴ്നാട്ടിലെ കൊടമംഗലം സ്വദേശികളാണ്.
സംഭവത്തില്‍ പള്ളിത്തോട്ടം സ്വദേശി സിബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യ ലഹരിയിൽ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ കൊല്ലം നഗരത്തിനടുത്ത് മൂതാക്കരയിലാണ് സംഭവം.