India

ബിഹാറിൽ ബോട്ട് മറിഞ്ഞ് അപകടം, പിഞ്ചു കുഞ്ഞുൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം

ബിഹാറിൽ ബോട്ട് മറിഞ്ഞ് മൂന്ന് വയസ്സുള്ള കുഞ്ഞുൾപ്പെടെ 3 പേർ മരിച്ചു. 5 പേരെ കാണാതായി.

കതിഹാർ ജില്ലയിലെ ഗംഗയിൽ അംദാബാദിലെ ഗോലാഘട്ടിന് സമീപമാണ് ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായത്. 15 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ടാണ് മറിഞ്ഞത്.

അപകടത്തിൽ പവൻ കുമാർ, സുധീർ മണ്ഡൽ എന്നിവർ മരിച്ചു. രക്ഷാ പ്രവർത്തനത്തിലൂടെ അപകടത്തിൽ നിന്നും 7 പേരെ രക്ഷിക്കാനായതായി അധികൃതർ അറിയിച്ചു. ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top