India
ബിഹാറില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 7 മരണം
ബിഹാർ : ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ ബാബ സിദ്ധാനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർക്ക് ദാരുണാന്ത്യം.
ഒമ്പത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മഖ്ദുംപൂരിലെയും ജഹാനാബാദിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ജഹാനാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അലങ്കൃത പാണ്ഡെ അറിയിച്ചു.
മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.