India
ഭാരത് ജോഡോ ന്യായ് യാത്രയില്‍ ചേരാന്‍ അഖിലേഷ് യാദവ്
ലഖ്‌നൗ: ഫെബ്രുവരി 16 ന് ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച് സമാജ് വാദി പാര്‍ട്ടി. അമേഠിയിലോ റായ്ബറേലിയിലോ വച്ച് യാത്രയില്‍ പങ്കെടുക്കാം എന്ന് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അറിയിച്ചു.
ചൊവ്വാഴ്ചയാണ് അഖിലേഷ് യാദവിന് കോണ്‍ഗ്രസിന്റെ ക്ഷണം ലഭിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണം ലഭിച്ചതായും കോണ്‍ഗ്രസിന് ആശംസകള്‍ നേരുന്നതായും സമാജ്‌വാദി പാര്‍ട്ടി മറുപടിക്കത്തിലൂടെ അറിയിച്ചു.
യാത്രയിലൂടെ സാമൂഹിക നീതിക്കും പരസ്പര ഐക്യത്തിനും വേണ്ടിയുള്ള പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.