Kottayam

പരിധിയില്ലാത്ത സ്നേഹത്തിനും, പരാതിയില്ലാത്ത സഹനത്തിനുമുടമയാണ് അൽഫോൻസാമ്മ: മാർ മാത്യൂ അറയ്ക്കൽ

ഭരണങ്ങാനം:പരിധിയില്ലാത്ത സ്നേഹത്തിനും, പരാതിയില്ലാത്ത സഹനത്തിനുമുടമയാണ് അൽഫോൻസാമ്മ: മാർ മാത്യൂ അറയ്ക്കൽ


പരിധിയില്ലാത്ത സ്നേഹവും, പരാതിയില്ലാത്ത സഹനവുമാണ് അൽഫോൻസാമ്മയെ വിശുദ്ധയാക്കിയത് എന്ന് കാഞ്ഞിരപ്പള്ളി മുൻ രൂപതാദ്ധ്യക്ഷൻ മാർ മാത്യൂ അറയ്ക്കൽ പറഞ്ഞു. ഇന്നലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്.

ഫാ. ജോസഫ് മഠത്തിപ്പറന്പിൽ, ഫാ. സോബിൻ പരിന്തിരിക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു.
വിഷമതകൾ ഉണ്ടാകാം പക്ഷേ അൽഫോൻസയെ പോലെ ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുക. സഹനങ്ങളെ അൽഫോൻസാമ്മ നോക്കികണ്ടത് വളരെ പ്രസക്തമാണ്. ഈശോ തന്റെ മണവാട്ടിയെ സഹനങ്ങൾ നിറഞ്ഞ ജീവിതത്തിലൂടെയാണ് പൂർണ്ണമാക്കിയത്. ഈശോയുടെ കുരിശിന്റെ ഒരു ഭാഗം തനിക്ക് ഏൽപ്പിക്കപ്പെട്ടതായിട്ടാണ് അൽഫോൻസാമ്മ വിശ്വസിച്ചത്. കുരിശാകുന്ന കൂദാശ സ്വീകരിച്ച വ്യക്തിയാണ് അൽഫോൻസാ. ഈശോയുടെ കുരിശിലെ അനുഭവങ്ങൾ തീവ്രമായിത്തന്നെ അല്ഫോൻസാമ്മക്ക് ലഭിച്ചു. അനുദിനം വിശുദ്ധകുർബാനയിൽ പങ്കുചേരാൻ അൽഫോൻസാമ്മ തീവ്രമായി ആഗ്രഹിച്ചു.

വിശുദ്ധകുര്ബാനയിൽ കണ്ണുകൾ ഉറപ്പിച്ചതിനാൽ സഹനങ്ങൾ അൽഫോൻസാമ്മക്ക് ക്ലേശമല്ലായിരുന്നു. ലളിതമായ കാര്യങ്ങളിലുടെ ദൈവത്തെ സ്വന്തമാക്കി ആനന്ദത്തോടെ ജീവിച്ചവളാണ് വിശുദ്ധ അൽഫോൻസായെന്നും ബിഷപ്പ് പറഞ്ഞു.
ഉച്ചകഴിഞ്ഞ് 2.30 ന് പാലാ രൂപത പ്ലാറ്റിനം ജൂബിലി വർഷം ഉദ്ഘാടനവും ആഘോഷമായ വിശുദ്ധ കുർബാനയും സന്ദേശവും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ. റാഫേൽ തട്ടിൽ പിതാവിന്റെ കാർമികത്വത്തിൽ നടത്തി. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, പാലാ രൂപത ബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മാർ ജേക്കബ് മുരിക്കൻ എന്നിവർ സഹകാർമികരായിരുന്നു.
ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. ജോർജ് ചീരാംകുഴി, ഫാ. ജോസഫ് വടക്കേക്കൂറ്റ്, ഫാ. മാത്യു മണക്കാട്ട്, ഫാ. എവുജിൻ മടുക്കിയാങ്കൽ, ഫാ. തോമസ് പൈങ്ങോട്ട് CMF, ഫാ. തോമസ് വാഴയിൽ എന്നിവർ കുർബാന അർപ്പിച്ചു. കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങൾ പങ്കെടുത്ത ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ഫാ. തോമസ് പരിയാരത്ത് ജപമാല പ്രദക്ഷിണത്തിന് കാർമ്മികത്വം വഹിച്ചു.
ഭരണങ്ങാനത്ത് ഇന്ന്
രാവിലെ 11.30 ന് അദിലാബാദ് രൂപതാദ്ധ്യക്ഷൻ മാർ. പ്രിൻസ് പാണേങ്ങാടൻ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. ഫാ. ജോസഫ് കൈതോലിൽ, ഫാ. ഫ്രാൻസിസ് മാട്ടേൽ എന്നിവർ സഹകാർമികരായിരിക്കും.
വൈകുന്നേരം 5.00 ന് സീറോ മലബാർ സഭ കൂരിയാ മെത്രാൻ മാർ. സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഇടവക ദൈവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. ഫാ. അനൂപ് വാഴേപറമ്പിൽ, ഫാ. ജോസഫ് അട്ടങ്ങാട്ടിൽ എന്നിവർ സഹകാർമികരായിരിക്കും.
ഉച്ചകഴിഞ്ഞ് 2.30 ന് ശ്രവണ പരിമിതർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാനയും നൊവേനയും ഫാ. ബിജു മൂലക്കരയും സന്ദേശം ഫാ. ജോസഫ് തേർമഠം CSC നൽകും.
വൈകിട്ട് 4.00 ന് ആഘോഷമായ റംശാ പ്രാർത്ഥന ഫാ. ജോസഫ് മണർകാട്ട്, ഡീ. അമൽ ഇടത്തിൽ CMI, ഡീ. സിറിൻ പൂച്ചാളികളത്തിൽ O.Praem എന്നിവർ നേതൃത്വം നൽകും.
6.30 ന് ജപമാലപ്രദക്ഷിണം ( മഠത്തിലേക്ക്) ഫാ. തോമസ് മധുരപ്പുഴ നേതൃത്വം നൽകും. ഫാ. ജിൽസൺ മാത്യു കക്കാട്ടുപിള്ളിൽ VC തിരുനാൾ സന്ദേശം നൽകും.

രാവിലെ 5.30- ഫാ. തോമസ് തോട്ടുങ്കൽ,
6.45- ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ,

  1. 30- ഫാ. അബ്രഹാം പാലയ്ക്കാതടത്തിൽ ,
  2. 00- ഫാ. ജോസഫ് കുറ്റിയാങ്കൽ,
    എന്നിവർ വി. കുർബാന അർപ്പിക്കും
    [26/07, 20:01] Gervasid: ഫാ. ജോസഫ് മഠത്തിപ്പറന്പിൽ, ഫാ. സോബിൻ പരിന്തിരിക്കൽ, മംഗലപ്പുഴ സെന് ജോസഫ് പൊന്തിഫിക്കല് സെമിരിയിലെ ഡീക്കന്‍മാർ എന്നിവർ സമീപം.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top