Kottayam
ഭരണങ്ങാനം പഞ്ചായത്തിൽ അട്ടിമറികളില്ല കോൺഗ്രസിലെ സോഫി സേവ്യർ വൈസ് പ്രസിഡണ്ട്
ഭരണങ്ങാനം പഞ്ചായത്തിൽ യു.ഡി.എഫിലെ സോഫി സേവൃർ വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുത്തു
ഇന്ന് നടന്ന വൈസ് പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ ഇടത് മുന്നണി അംഗങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചിരുന്നു .അതെ തുടർന്നാണ് സോഫി സേവ്യറിനെ വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ യു.ഡി എഫിലെ അസ്വാരസ്യങ്ങളെ തുടർന്ന് വൈസ് പ്രസിഡണ്ട് വിനോദ് വേരനാനി രാജി വച്ചിരുന്നു. തുടർന്ന് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ അട്ടിമറി പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും തന്നെ പ്രത്യക്ഷത്തിൽ സംഭവിച്ചില്ല.പക്ഷെ ഡെൻമാർക്കിലെന്തോ ചീഞ്ഞ് നാറുന്നുണ്ടെന്ന് എൽ.ഡി.എഫിൻ്റെ ബഹിഷ്ക്കരണം സൂചിപ്പിക്കുന്നതായി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു ജോസഫ് പറഞ്ഞു.
ചരിത്രത്തിലാദ്യമായാണ് ഭരണങ്ങാനം പഞ്ചായത്തിൽ പ്രസിഡണ്ട് സ്ഥാനവും ,വൈസ് പ്രസിഡണ്ട് സ്ഥാനവും കോൺഗ്രസ് കൈയ്യാളുന്നതെന്ന് സാബു ജോസഫ് പറഞ്ഞു.