ജനങ്ങൾക്ക് റേഷൻ ഉറപ്പുവരുത്തുവാൻ ഉള്ള ഉത്തരവാദിത്വം സർക്കാരിനെ പോലെ തന്നെ റേഷൻ വ്യാപാരികൾക്കുമുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ .
സർക്കാർ റേഷൻ വ്യാപാരികളോട് വിരോധമുള്ള സമീപനം സ്വീകരികുന്നില്ല. രാഷ്ട്രീയ പ്രേരിതമായി വിഷയത്തെ കാണുന്ന ചിലരുണ്ട്.
വ്യാപാരികൾ ഉന്നയിച്ച 4 ആവശ്യങ്ങളിൽ 3 എണ്ണവും പരിഹരിച്ചിട്ടുണ്ട്. ആവശ്യങ്ങൾ ധാരാളം ഉണ്ടാകും. ഓരോന്നായിട്ടേ പരിഹരിക്കാൻ പറ്റൂവെന്നും കടകൾ അടച്ചിട്ടാൽ ബദൽ മാർഗം സ്വീകരിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.