ബിവറേജസ് കോർപ്പററേഷൻ്റെ വിൽപനശാലകളിൽ നിന്നും മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ കഴിയുന്ന വെബ്‌സൈറ്റ് നിർത്തി. booking.ksbc.co.in എന്ന സൈറ്റാണ് താത്ക്കാലികമായി അടച്ചത്.അപ്‌ഡേറ്റ് ചെയ്യാന്‍ വേണ്ടി താല്ക്കാലികമായിട്ടാണ് നടപടി എന്നാണ് ബെവ്‌കോയുടെ വിശദീകരണം. വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വിലയില്‍ തിരിമറി നടത്താനുള്ള സാധ്യത മുന്നിൽക്കണ്ടാണ് തീരുമാനമെന്നാണ് വിവരം.
യുപിഎ സംവിധാനം വഴി പണമടച്ചാണ് മിക്കവരും ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യുന്നത്. ഹാക്ക് ചെയ്യാന്‍ സാധ്യതയെന്ന് സൈബര്‍ വിദഗ്ധന്‍ ചൂണ്ടിക്കാട്ടിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് വെബ്‌സൈറ്റ് പൂട്ടിയത്. വെബ്‌സൈറ്റുവഴി മദ്യം വാങ്ങുന്നവര്‍ക്ക് മറുപടി എസ്എംഎസ് ലഭിക്കാറുണ്ട്. അതിൽ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വ്യക്തമാക്കാറില്ല. അതിനാൽ ഔട്ട്‌ലെത്തിലെത്തി എസ്എംഎസ് കാണിച്ച് മദ്യം വാങ്ങുമ്പോള്‍ തിരിമറി നടക്കാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ.