കൊച്ചി: വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഇടുക്കി ഡിസിസി സെക്രട്ടറി സ്ഥാനം രാജി വെച്ച ബെന്നി പെരുവന്താനം മുനമ്പം സമര പന്തലിൽ.

ക്രിസ്ത്യൻ സമുദായത്തെ കോൺഗ്രസ്സും സിപിഐഎംമ്മും വഞ്ചിക്കുകയാണെന്ന് ബെന്നി പെരുവന്താനം പറഞ്ഞു. പല യുഡിഎഫ് എംപിമാർക്കും ബില്ലിനെ പിന്തുണക്കണം എന്നുണ്ടായിരുന്നുവെന്നും കൂടുതൽ കോൺഗ്രസ് നേതാക്കൾ ഉടൻ രാജി വെയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


