India

ബംഗാളിൽ എൻഐഎ-സർക്കാർ പോര് തുടരുന്നു; തൃണമൂൽ നേതാവിന്റെ ഭാര്യക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു

Posted on

ബംഗാൾ : 2022 ൽ പുർബ മേദിനിപൂർ ജില്ലയിൽ നടന്ന സ്‌ഫോടനക്കേസിലെ രണ്ട് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാൻ ഭൂപതിനഗറിലെ വസതിയിൽ പ്രവേശിച്ച എൻഐഐ സംഘത്തെ ആക്രമിച്ചെന്നാരോപിച്ച് എൻഐഎ തൃണമൂൽ കോൺഗ്രസ് നേതാവ് മോണോബ്രത ജനയുടെ ഭാര്യയുടെ പേരിൽ എഫ്ഐആർ ഫയൽ ചെയ്ത് എൻഐഎ. നേരത്തെ ഇവരെ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. ബംഗാളിലെ രാഷ്ട്രീയാന്തരീക്ഷത്തെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുകയാണെന്ന് ഭൂപതിനഗറിലെ സംഭവത്തെ പരാമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി നേരത്തെ രംഗത്തെത്തിയിരുന്നു.

രാജ്യത്തെ അന്വേഷണ ഏജൻസികളെ സംസ്ഥാന ഭരണം ഉപയോഗിച്ച് ബംഗാളിൽ ആട്ടിയോടിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് 2022ൽ പുർബെ സ്ഫോടന കേസുമായി ബന്ധപ്പെട്ട പ്രതികൾക്ക് വേണ്ടി എൻഐഎ ഉദ്യോഗസ്ഥർ ഭൂപതിനഗറിൽ തിരച്ചിലിനെത്തുന്നത്. എന്നാൽ ഗ്രാമത്തിലെ സ്ത്രീകൾ ഉഗ്യോഗസ്ഥരെ തടയുകയായിരുന്നു. ശേഷം എൻഐഎ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് നിന്നും മടങ്ങി. എൻഐഎ എഫ്ഐആർ ഫയൽ ചെയ്തതിന് പിന്നാലെ എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ സംഭവസമയത്തുണ്ടായിരുന്ന സ്ത്രീകൾ ലൈംഗികാതിക്രമം ഉൾപ്പടെയുള്ളവ ആരോപിച്ച് രംഗത്തെത്തുകയും സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version