India
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബീഫ് നിരോധനം
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബീഫ് കഴിക്കുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തുമ്പോഴും ബീഫ് കയറ്റുമതിയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്.
കയറ്റുമതിക്കാരായ വ്യവസായികൾക്ക് ബിജെപി നേതൃത്വത്തോട് അടുപ്പമുണ്ടെന്ന ആക്ഷേപവും ശക്തം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചർ (USDA) പുറത്തുവിട്ട ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ റാങ്കിംഗ് പട്ടികയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. മൂന്നും നാലും സ്ഥാനങ്ങളിൽ ഓസ്ട്രേലിയയും അമേരിക്കയും.
ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) പോത്തിറച്ചി കയറ്റുമതിയിലൂടെ 374.05 കോടി ഡോളറിന്റെ (ഏകദേശം 31,010 കോടി രൂപ) വരുമാനം നേടിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (APEDA) റിപ്പോർട്ട്. 70ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ പോത്തിറച്ചി കയറ്റുമതി ചെയ്യുന്നുണ്ട്. സൗദി അറേബ്യ, റഷ്യ, യുഎഇ, അൾജീരിയ, ഇറാഖ്, ഈജിപ്റ്റ്, മലേഷ്യ, വിയറ്റ്നാം, കിഴക്കനേഷ്യൻ രാജ്യങ്ങൾ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവയാണ് മുഖ്യ വിപണികൾ