കോട്ടയം: ബിഡിജെഎസ് സീറ്റുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഔദ്യോഗിക പ്രഖ്യാപനം ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയത്ത് വെച്ച് നടക്കും. ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷിയായ ബിഡിജെഎസ് കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി സീറ്റുകളിലാണ് മത്സരിക്കുന്നത്.
കോട്ടയത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് ചേർത്തലയിൽ ചേർന്ന ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടീവിൻ്റെ തീരുമാനം. ചാലക്കുടിയിൽ എസ്എൻഡിപി വനിതാ വിഭാഗം നേതാവ് ഇ എസ് ഷീബയും മാവേലിക്കരയിൽ ബൈജു കലാശാലയും സ്ഥാനാർഥികളാകും. ഇടുക്കി സീറ്റിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ സംസ്ഥാന എക്സിക്യുട്ടിവ് യോഗം ചുമതലപ്പെടുത്തിയിരുന്നു. ഇടുക്കിയിൽ സർപ്രൈസ് സ്ഥാനാർത്ഥി ആയിരിക്കുമെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു.