തിരുവനന്തപുരം: തുടർച്ചയായി വൻ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയരുമ്പോഴും വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്.
തട്ടിപ്പ് നടത്തിയ ജീവനക്കാർക്കെതിരെ കേസെടുത്തിട്ടുണ്ടോ എന്നും ഇവരിൽ നിന്ന് തട്ടിപ്പ് നടത്തിയ തുക തിരിച്ചു പിടിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നും വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ ലഭിച്ചത് ‘മറുപടി നൽകേണ്ടതില്ല’ എന്ന വിചിത്രമായ ഉത്തരവാണ്.
പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാർ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ വാർത്തകൾ തുടർച്ചയായി പുറത്തുവരുന്ന സാഹചര്യത്തിലാണ് ജീവനക്കാർ നടത്തിയ തട്ടിപ്പ് സംബന്ധിച്ചുള്ള മറുപടി പഞ്ചാബ് നാഷണൽ ബാങ്ക് തിരുവനന്തപുരം റീജിയണൽ ഓഫീസിൽ നിന്ന് തേടിയത്.