ബാല കല്യാണത്തിന് വിളിച്ചില്ല ഇറക്കി വിട്ടെന്ന് സന്തോഷ് വർക്കി. ബാലക്ക് ഒരു ബാഡ് ടൈം വന്നപ്പോൾ ഞാനെ ഉണ്ടായിരുന്നൊള്ളു എന്നിട്ടും എന്നെ വിളിച്ചില്ല. കാരണം എന്താണെന്ന് അറിയില്ല. അത് എന്നെ വേദനിപ്പിച്ചു. വൈകുനേരത്തെ ഫങ്ഷന് എത്തിയിരുന്നെങ്കിലും മീഡിയ പ്രവർത്തകരുടെ കളി കാരണം ഞാൻ തിരിച്ചു പോയെന്നും സന്തോഷ് വർക്കി പറഞ്ഞു. പുള്ളി ഒരുപാട് വിഷമങ്ങളിലൂടെ കടന്നു പോയതാണ് ഒരു ജീവിതമുണ്ടാകുമെങ്കിൽ ഉണ്ടാകട്ടെ എന്നും സന്തോഷ് വർക്കി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയുടെ നാലാം വിവാഹം നടന്നത്. മുറപ്പെണ്ണ് കോകില ആണ് വധു. കുട്ടിക്കാലം മുതൽ ബാലയെ തനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്ന് പറയുകയാണ് കോകില ഇപ്പോൾ. ‘ചിന്ന വയസിലിരിന്തേ മാമാവെ എനക്ക് റൊമ്പ പുടിക്കും. നാൻ ചെന്നൈയില താ ഇരിന്തെ. അതിനാല ഇങ്ക നടക്കിറ എതവും എനിക്ക് തെരിയാത്. ഇങ്ക വന്തതിക്ക് അപ്പുറം താ മട്ര് വിഷയത്തെ പത്തിയെല്ലാം പുരിഞ്ചത്. അവരെ പത്തി നാൻ വീട്ടിലെ ഡയറി കൂടെ എഴുതി വച്ചിരിക്ക്’, എന്നാണ് കോകില പറയുന്നത്.