Entertainment

ഇത് എന്റെ ഫൈനൽ മാര്യേജാണ് കേട്ടോ, ട്രോളുകൾക്ക് മറുപടിയുമായി ബാല

നടൻ ബാലയുടെ  മൂന്നാം വിവാഹം മാമന്റെ മകൾ കോകിലയുമായി കഴിഞ്ഞ ദിവസം നടന്നിരുന്നു. നടന്റെ വിവാഹം സോഷ്യൽ മീഡിയകളിൽ വളരെ അധികം ചർച്ചയായി മാറിയിരുന്നു. ഈ വിവാഹത്തിന് പിന്നാലെ ഒട്ടനവധി ആളുകളാണ് വിമർശനവുമായി എത്തുന്നത്.

തന്റെ വിവാഹത്തെ കുറിച്ച് വന്ന ട്രോളുകളെല്ലാം ബാലയുടെ കണ്ണിൽപ്പെട്ടു. വിവാഹശേഷം ബാലയും ഭാര്യ കോകിലയും ആദ്യമായി പങ്കെടുത്ത പൊതു ചടങ്ങ് നടന്റെ പുതിയ സിനിമയുടെ ടൈറ്റിൽ ലോഞ്ചായിരുന്നു. നടൻ ശ്രീനിവാസനായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ഇപ്പോഴിതാ ചടങ്ങിൽ സംസാരിക്കവെ ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ബാലയ്ക്കൊപ്പം വേദിയിൽ ഭാര്യ കോകിലയുമുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top