കഴിഞ്ഞ കുറച്ച് നാളുകളായി ഏറ്റവും അധികം വാർത്തകളിൽ ഇടം നേടിയ നടനായിരുന്നു ബാല. നടന്റെ അമ്മാവന്‍റെ മകൾ കോകിലയെ ബാല മിന്നുചാര്‍ത്തിയത് മുതൽ ഒട്ടനവധി ആരോപണങ്ങളാണ് ഉയർന്നത്. നാലാം വിവാഹവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ അടക്കം ഒട്ടനവധി പരിഹാസങ്ങളാണ് നടനെതിരെ ഉയർന്ന് വന്നത്.
നിലവിൽ വൈക്കത്താണ് ബാല ഉള്ളത്. ഇപ്പോഴാണ് താൻ സന്തോഷവാനായിരിക്കുന്നതെന്നാണ് ബാല പറയുന്നത്. ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു നടൻ ബാല കൊച്ചിയിൽ നിന്നും താമസം മാറിയത്. താന്‍ ചെയ്യുന്ന നന്മകള്‍ ഇനിയും തുടരുമെന്നും തല്‍ക്കാലത്തേക്ക് മറ്റൊരിടത്തേക്ക് പോകുകയാണെന്നുമായിരുന്നു ബാല പറഞ്ഞത്. പിന്നാലെ പുതിയ വീടിന്റെ വീഡിയോയും ബാല സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു.