ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. മറുപടി സത്യവാങ്മൂലം നല്കാന് സമയം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടതോടെയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചത്. ഹര്‍ജി സെപ്റ്റംബര്‍ 5ന് വീണ്ടും പരിഗണിക്കും. കേസില്‍ വിശദമായ സത്യവാങ്മൂലം ആവശ്യമാണ്. അതിനാലല്‍ സമയം അനുവദിക്കണമെന്നും സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു.
ഇഡി കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജൂണ്‍ 26ന് സിബിഐ കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഇടക്കാല ജാമ്യം എന്ന ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ഇഡി കേസില്‍ അറസ്റ്റിലായ കേജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ സിബിഐ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയില്‍ മോചിതനാകാന്‍ കഴിഞ്ഞിട്ടില്ല.