ഛണ്ഡീഗഡ്: പെണ്‍കുഞ്ഞ് ജനിച്ചതിനാല്‍ മൂന്ന് ദിവസം പ്രായമായ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി പിതാവ് വീടിന് സമീപം കുഴിച്ചിട്ടു. ഹരിയാനയിലെ റോത്തഗിലുള്ള 32 കാരനായ നീരജ് സോളങ്കിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹിയിലുള്ള വീടിന് സമീപത്തുള്ള ശ്മശാനത്തിന് സമീപം നാട്ടുകാരാണ് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ മൂന്നിനാണ് സംഭവം.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിദുരം നേടിയ നീരജ് മകന്‍ ജനിക്കണമെന്ന് ആഗ്രഹിച്ച് അത് ലഭിക്കാത്തത് നിരാശയുണ്ടാക്കിയതെന്നും ഇതേത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസിനോട് പറഞ്ഞു.
കുഞ്ഞുങ്ങള്‍ അസുഖം മൂലം കുഞ്ഞുങ്ങള്‍ മരിച്ചുവെന്ന് ഭാര്യയോട് കള്ളം പറഞ്ഞ് ആശുപത്രിയില്‍ നിന്ന് മാറ്റുകയും വീട്ടില്‍ കൊണ്ടുവന്നു കൊന്ന് സമീപത്തുള്ള ശ്മശാനത്തില്‍ കുഴിച്ചു മൂടുകയുമായിരുന്നു.