India

പിന്‍സീറ്റില്‍ ഉറക്കികിടത്തിയ എട്ടുമാസമുള്ള കുഞ്ഞിനെ മറന്ന് അമ്മ ജോലിക്ക് പോയി; കാറിനുള്ളില്‍ അകപ്പെട്ട് കുഞ്ഞിന് ദാരുണാന്ത്യം

Posted on

ക്വലാലംപൂര്‍: പിന്‍സീറ്റില്‍ ഉറക്കികിടത്തിയ കുഞ്ഞിനെ മറന്ന് കാര്‍ ലോക്ക് ചെയ്ത് ജോലിക്ക് പോയി ഡോക്ടറായ അമ്മ. കുഞ്ഞി ഡേ കെയറിലുണ്ടെന്ന് ധരിച്ച് അന്വേഷിച്ചെത്തിയ അച്ഛന്‍ കുഞ്ഞിനെ കാണാതെ അന്വേഷിച്ചപ്പോള്‍ കണ്ടത് സ്വന്തം കുഞ്ഞിന്റെ മൃതദേഹം. എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് കാറിനുള്ളില്‍ അകപ്പെട്ട് ദാരുണമരണം സംഭവിച്ചത്.

ഡോക്ടറായ അമ്മ രാവിലെ ജോലിക്ക് ഇറങ്ങുമ്പോള്‍ കുഞ്ഞിനേയും കൊണ്ടാണ് പോയത്. പിന്‍സീറ്റില്‍ ബെല്‍റ്റിട്ട് ഉറപ്പിച്ച് കിടത്തിയ കുഞ്ഞ് കിടന്നുറങ്ങുകയും ചെയ്യുകയായിരുന്നു. കാന്‍സ്‌ലര്‍ തവാന്‍കു മുഹ്‌രിസ് യു.കെ.എം ആശുപത്രിയിലെ ഡോക്ടറായ അമ്മ പതിവുപോലെ കാര്‍ പാര്‍ക്ക് ചെയ്ത് ജോലിക്ക് പോവുകയും ചെയ്തു. തിരക്കിനിടയില്‍ കുഞ്ഞ് പിന്‍സീറ്റിലുള്ളകാര്യം ഓര്‍ത്തതുപോലുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version